തൃശൂര്‍: സിമന്റ് ട്രക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊടകര സ്വദേശി രാജേഷ് (48) ആണ് മരിച്ചത്. ആളൂര്‍ മാള റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം.
രാജേഷ് സിമന്റ് ട്രക്കിന് അടിയില്‍പ്പെടുകയായിരുന്നു. ഇരിഞ്ഞാലക്കുട ഫയര്‍ ഫോഴ്സും ആളൂര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ക്രെയ്ന്‍ ഉപയോഗിച്ചാണ് രാജേഷിനെ പുറത്തെടുത്തത്.
ലോറിക്ക് അടിയില്‍പ്പെട്ട രാജേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക