എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്
കെ ബി ശ്രീദേവി/ ഫെയ്സ്ബുക്ക്
കെ ബി ശ്രീദേവി/ ഫെയ്സ്ബുക്ക്

കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു താമസം. 

കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  

മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയിൽ വി എം സി നാരായണൻ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തർജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്. 13-ാം വയസ്സിലായിരുന്നു ആദ്യ കഥയെഴുതിയത്. ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചായിരുന്നു. 

മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, മൂന്നാം തലമുറ, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകള്‍.

കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി ( ബാലസാഹിത്യം), നിറമാല ( തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. 

നിറമാലയ്ക്ക് 1975 ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1974-ല്‍ പുറത്തിറങ്ങിയ 'യജ്ഞം' നോവല്‍ 1975-ല്‍ കുങ്കുമം പുരസ്‌കാരം നേടിയിരുന്നു. കെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com