'നാസ കണ്ട നുമ്മടെ കൊച്ചി'! അറബിക്കടലിന്റെ റാണിയുടെ അതിമനോഹര ആകാശ ചിത്രം, വൈറൽ

2023 ഓ​ഗസ്റ്റ് 23 ന് പകർത്തിയതാണ് ഈ ചിത്രം
കൊച്ചിയുടെ ആകാശ ദൃശ്യം/ എക്‌സ്
കൊച്ചിയുടെ ആകാശ ദൃശ്യം/ എക്‌സ്

നാസ എർത്ത് പുറത്തുവിട്ട കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചി ന​ഗരവും വില്ലിങ്ടൺ ഐലൻഡും എറണാകുളത്തെ മറ്റ് പ്രദേശങ്ങളുമെല്ലാം അടങ്ങുന്ന ദൃശ്യം നാസ എർത്ത് ഒബസ്ർവേറ്ററിയുടെ സോഷ്യൽ‌മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്. കൊച്ചിയെ കുറിച്ച് വിശദമായ ഒരു കുറിപ്പും നാസ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

കൊച്ചിയുടെ സൗന്ദര്യവും പ്രത്യേകതകളുമെല്ലാം നാസ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. കൃത്രിമ ദ്വീപായ വില്ലിങ്ടൺ ഐലൻഡിനെ കുറിച്ചും കുറിപ്പിൽ പറയുന്നു. അന്താരാഷ്ടക സ്പേസ് സ്റ്റേഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എക്സ്പെഡിഷൻ 69 സംഘം 2023 ഓ​ഗസ്റ്റ് 23ന് പകർത്തിയതാണ് ഈ ചിത്രം. ISS069-E-82075 എന്ന ചിത്രത്തിൻറെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്ന കൊച്ചിയുടേത്. 

ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന നാസയുടെ സംവിധാനമാണ് എർത്ത് ഒബസ്ർവേറ്ററി. 1999ലാണ് എർത്ത് ഒബസ്ർവേറ്ററി സ്ഥാപിതമായത്. യുഎസ് സർക്കാരിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com