നയപ്രഖ്യാപന പ്രസം​ഗം; ​ഗവർണറെ രാജ്‌ഭവനിൽ എത്തി ക്ഷണിച്ച് സ്പീക്കർ

സർക്കാരും ​ഗവർണറും തമ്മിൽ പോരുമുറുകിയ സാഹചര്യത്തിൽ  നിർണായകമാകും
എഎൻ ഷംസീർ, ആരിഫ് മുഹമ്മദ് ഖാൻ/ ഫെയ്‌സ്‌ബുക്ക്
എഎൻ ഷംസീർ, ആരിഫ് മുഹമ്മദ് ഖാൻ/ ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എഎൻ ഷംസീർ  രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചു. 25 നാണ് നയപ്രഖ്യാപനം. പുതുവർഷത്തിലെ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗം ഗവർണർ വന്ന് വായിക്കുന്നതാണ് പതിവ്.

സർക്കാരും ​ഗവർണറും തമ്മിൽ പോരുമുറുകിയ സാഹചര്യത്തിൽ  നിർണായകമാകും. ബില്ലുകളിൽ ഒപ്പിടാതെ ഭരണഘടന ഉത്തരവാദിത്വത്തിൽ നിന്ന് ഗവർണർ ഒഴിഞ്ഞ് മാറുന്നുവെന്ന വിമർശനം സർക്കാർ സുപ്രീംകോടതിയിൽ അടക്കം ഉന്നയിച്ചതാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.

പ്രസംഗം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. എന്നാൽ, തനിക്കെതിരായ വിമർശനത്തെ ഗവർണർ വായിക്കുമോ എന്ന ചോദ്യം സർക്കാറിന് മുന്നിലുണ്ട്. നയപ്രഖ്യാപനം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കൂടുതൽ പ്രകോപിതനാക്കണോ എന്ന ചർച്ചകളും സർക്കാർ തലത്തിൽ പുരോഗമിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com