ആ​ഗോള പ്രവാസി സം​ഗമം; മൈ​ഗ്രേഷൻ കോൺക്ലേവിനു ഇന്ന് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുൻ ധന മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ എകെജി പഠന ​ഗവേഷണ കേന്ദ്രമാണ് പ്രവാസി സം​ഗമം സംഘടിപ്പിക്കുന്നത്
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

പത്തനംതിട്ട: ആ​ഗോള പ്രവാസി മലയാളി സം​ഗമം മൈ​ഗ്രേഷൻ കോൺക്ലേവിനു ഇന്ന് തിരുവല്ലയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവർ നാല് ദിവസത്തെ കോൺക്ലേവിൽ പങ്കെടുക്കും. 

മുൻ ധന മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ എകെജി പഠന ​ഗവേഷണ കേന്ദ്രമാണ് പ്രവാസി സം​ഗമം സംഘടിപ്പിക്കുന്നത്. ചർച്ചകൾ, സെമിനാറുകൾ എന്നിവയ്ക്ക് പുറമെ വിദേശ റിക്രൂട്ട്മെന്റിനുള്ള സാധ്യതകളും കോൺക്ലേവ് ലക്ഷ്യമിടുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അതേസമയം പത്തനംതിട്ട ജില്ലാ കോൺ​ഗ്രസ് മന്ത്രി വീണ ജോർജിനെതിരെ അനിശ്ചിത കാല സമരം തുടങ്ങി. അബാൻ മേൽപ്പാല നിർമാണം വൈകുന്നതു ചൂണ്ടിക്കാട്ടിയാണ് സമരം. 2021ലാണ് മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. 18 മാസം കൊണ്ട് പണി കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 46 കോടി മുടക്കിയാണ് നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com