തർക്കത്തിനിടെ ഭാര്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, തീപ്പെട്ടി ഉരച്ചിട്ട് ഭർത്താവ്; ജീവപര്യന്തം തടവ്

പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി പിപി പൂജയുടേതാണ് വിധി
ഗോപകുമാർ
ഗോപകുമാർ

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ഭാര്യയെ തീപ്പെട്ടി ഉരച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം. ആറന്മുള ഇലന്തൂർ മേക്ക് പുളിന്തിട്ട ​ഗോപസദനം വീട്ടിലെ ഷീലാകുമാരി (45) മരിച്ച സംഭവത്തിലാണ് ഭർത്താവ് ​ഗോപകുമാറിനെ (60) കോടതി ശിക്ഷിച്ചത്. ജീവപര്യന്തവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 

പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (രണ്ട്) കോടതി ജഡ്ജി പിപി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കഠിനതടവു കൂടി അനുഭവിക്കണം. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങളെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച ഷീലാകുമാരിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ​ഗോപകുമാർ തീപ്പെട്ടി ഉരച്ചിട്ട് കത്തിച്ചെന്നായിരുന്നു കേസ്. 

2016 ഫെബ്രുവരി 21ന് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനിടെ ഭാര്യയോട് ഇറങ്ങിപ്പോകാൻ പ്രതി ആവശ്യപ്പെട്ടു. ഇതിനിടെ അടുക്കളയിൽ കുപ്പിയിൽ സൂക്ഷിച്ച മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിക്കുകയായിരുന്നു. അടുത്തു നിന്ന ​ഗോപകുമാർ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ദേഹത്തേക്കിട്ടു. രക്ഷപ്പെടാൻ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയ ഷീലയെ പ്രതി പിന്തുടർന്ന് വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിട്ടു. മാരകമായി പൊള്ളലേറ്റ ഷീലാകുമാരി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മാർച്ച്‌ ഒന്നിന് മരിച്ചു. പ്രതിയെ ആറന്മുള പൊലീസ് സംഭവത്തിന്റെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com