കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തില്‍ കെട്ടി വെച്ച് കിണറ്റില്‍ ചാടി; അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്. 
മരിച്ച അഖിലയേയും മക്കളേയും വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ / ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
മരിച്ച അഖിലയേയും മക്കളേയും വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ / ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്. 

ഇളയകുട്ടിയ്ക്ക് ആറ് മാസമാണ് പ്രായം. ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com