കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്.അവിടെ വോട്ടര്‍മാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്.

അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. 

വോട്ട് വണ്ടി യാത്ര തുടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. സംസ്ഥാനത്തെ 140  നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന 'വോട്ട് വണ്ടി' യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

വോട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ച് സംസ്ഥാനത്ത് 100 ശതമാനം പോളിങ് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലകളില്‍ അതത് കളക്ടര്‍മാര്‍ വോട്ട് വണ്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ റോളര്‍ സ്‌കേറ്റിംഗ്, ഫ്ളാഷ് മോബ്, ചെണ്ട മേളം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. തിരുവനന്തപുരം കവടിയാറില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com