കൊച്ചി: തൊടുപുഴയിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചി കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സവാദിനെ എന്‍ഐഎ കണ്ണൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 13 വര്‍ഷമായി ഒളിവിലായിരുന്നു ഒന്നാം പ്രതിയായിരുന്ന സവാദ്.
ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദ് പേര് മാറ്റുകയും വിവാഹം കഴിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക