വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്
കടകംപള്ളി സുരേന്ദ്രന്‍
കടകംപള്ളി സുരേന്ദ്രന്‍ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികളില്‍ വലിയ വീഴ്ചയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും, മേയറെ വേദിയിലിരുത്തി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് സഞ്ചാരയോഗ്യമാക്കേണ്ടതായിട്ടുണ്ട്. ഓടകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടു മൂന്നു പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്.

അതു നഗരസഭയുടെ പോരായ്മയാണെന്ന് പറയുന്നില്ല. പക്ഷെ പോരായ്മയുണ്ടെന്നത് സത്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ യാത്ര തന്നെ അസാധ്യമാക്കുന്ന തരത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തിലുണ്ട്.

കടകംപള്ളി സുരേന്ദ്രന്‍
'ഞാന്‍ തമ്പുരാന്‍' എന്നാണ് പലരുടേയും ചിന്ത; കൈമടക്ക് കൊടുത്തില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ജി സുധാകരന്‍

ഇതൊക്കെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കൂട്ടായി ആലോചിച്ച് ചെയ്തു തീര്‍ക്കേണ്ട കാര്യമാണ്. അമൃത് പദ്ധതിയും സ്മാര്‍ട്ട് പദ്ധതിയുടേയും തീവ്രത വര്‍ധിപ്പിച്ച് വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തികരിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. ചില പദ്ധതികള്‍ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും വികസന സെമിനാറില്‍ കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com