ഇനി ഞൊടിയിടയില്‍ 'റിസല്‍റ്റ്'; ഭാഗ്യക്കുറി നറുക്കെടുപ്പിന് പുതിയ യന്ത്രം

കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് സംവിധാനം നവീകരിക്കാനായി പുതിയ യന്ത്രം തയ്യാറാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് സംവിധാനം നവീകരിക്കാനായി പുതിയ യന്ത്രം തയ്യാറാക്കും. ഇതിന്റെ രൂപകല്‍പ്പനയ്ക്കായി സ്റ്റാര്‍ട്ട് അപ്പുകളോടും സര്‍വകലാശാലകളോടും ആശയങ്ങള്‍ തേടിയിട്ടുണ്ട്.

പുതിയ യന്ത്രം വരുമ്പോള്‍ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ സമ്മാനങ്ങള്‍ നറുക്കെടുക്കാം. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവര്‍ഷ ബമ്പര്‍ ഭാഗ്യക്കുറിക്ക് ആറുലക്ഷം സമ്മാനങ്ങളായിരുന്നു. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിരുന്നു സമ്മാനങ്ങളുടെ എണ്ണം. നറുക്കെടുപ്പ് മൂന്ന് മണിക്കൂര്‍ നീണ്ടു. ഇത് ഒരു മണിക്കൂറില്‍ ഒതുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇപ്പോഴുള്ള നറുക്കെടുപ്പ് യന്ത്രം പഞ്ചാബിലാണ് നിര്‍മ്മിച്ചത്. 1967ലാണ് ഭാഗ്യക്കുറിക്ക് കേരളത്തില്‍ വകുപ്പ് തുടങ്ങിയത്. അന്ന് ടിക്കറ്റ് വില ഒരു രൂപയായിരുന്നു. 50000 രൂപയായിരുന്നു ഒന്നാം സമ്മാനം.

പ്രതീകാത്മക ചിത്രം
സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് ലൈസൻസ് നിർബന്ധം; പാചകത്തൊഴിലാളികളുടെ ആരോ​ഗ്യപരിശോധനാ സാക്ഷിപത്രം ഹാജരാക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com