യൂത്ത് കോണ്‍ഗ്രസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും സുരക്ഷാ ഉദ്യോഗസ്ഥനെയും ഇന്ന് ചോദ്യം ചെയ്യും

കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നു
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നുവീഡിയോദൃശ്യത്തിൽ നിന്ന്

ആലപ്പുഴ: നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇന്ന് ചോദ്യം ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനെയുമാണ് ചോദ്യം ചെയ്യുന്നത്.

ഇരുവരോടും ചോദ്യം ചെയ്യലിനായി ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ രാവിലെ പത്തിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചേക്കും.

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നു
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

അനില്‍കുമാറിനും സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. ആദ്യം കേസെടുക്കാന്‍ മടിച്ച പൊലീസ്, ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് കേസെടുക്കാന്‍ കൂട്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com