കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു
എന്‍ ഭാസുരാംഗന്‍
എന്‍ ഭാസുരാംഗന്‍ഫെയ്‌സ്ബുക്ക്

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പിഎംഎല്‍എ കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു.

ഭാസുരാംഗന്റെ ഭാര്യ, മകള്‍, മരുമകന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചു. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.

എന്‍ ഭാസുരാംഗന്‍
'ഗൺ മാൻ മർദ്ദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല'- നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഭാസുരാംഗന്‍, മകന്‍ അഖില്‍, രണ്ട് പെണ്‍മക്കള്‍ അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ ഭാസുരാംഗന്‍ ബെനാമി പേരില്‍ 51 കോടി രൂപ വായ്പ തട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com