മുടങ്ങാതെ നടക്കുന്നത് ഒരേ ഒരുകാര്യം മാത്രം; ക്ലിഫ് ഹൗസിലേത് സ്വര്‍ണം പൂശിയ കര്‍ട്ടനാണോയെന്ന് കെകെ രമ

ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്.
കെകെ രമ
കെകെ രമ സഭാ ടിവി

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഒരു കാര്യം ക്ലിഫ് ഹൗസിന്റെ നവീകരണം മാത്രമാണെന്ന് കെകെ രമ എംഎല്‍എ. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകായിരുന്നു അവര്‍. ചരിത്രം കണ്ട ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും കെകെ രമ പറഞ്ഞു.

കേന്ദ്രസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനെതിരെ ശക്തമായ സമരങ്ങളും വേണം. പ്രതിപക്ഷവും മറ്റ് ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്ത് ഒരു പൊതുമാനദണ്ഡമുണ്ടാക്കി സമരം ചെയ്യേണ്ടതിന് പകരം തങ്ങള്‍ ചിലത് തീരുമാനിച്ചിട്ടുണ്ട്, അതിന് പിന്നില്‍ നിങ്ങള്‍ നില്‍ക്കണം എന്നുപറയുന്ന സര്‍ക്കാര്‍ സമീപനം രാഷ്ട്രീയ മര്യാദയല്ല. അതില്‍ ഒരു ആത്മാര്‍ഥതയുമില്ല. കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനസമരം മാത്രമാണെന്നും രമ പറഞ്ഞു.

മുടങ്ങാതെ നടക്കുന്ന ഒരു കാര്യം മാത്രമേയുള്ളു. അത് ക്ലിഫ് ഹൗസിന്റെ നവീകരണം മാത്രമാണ്.

ആശ്വാസകിരണം, കാന്‍സര്‍രോഗികള്‍ക്കുള്ള ധനസഹായം ഉള്‍പ്പടെയുള്ള ഒരുപദ്ധതിയും ഇപ്പോള്‍ ലഭ്യമാകുന്നില്ല. സപ്ലൈക്കോ നിശ്ചലാവസ്ഥയിലാണ്. ക്ഷേമനിധി പെന്‍ഷന്‍ പോലും മുടങ്ങിയിരിക്കുകയാണ്. മുടങ്ങാതെ നടക്കുന്ന ഒരു കാര്യം മാത്രമേയുള്ളു. അത് ക്ലിഫ് ഹൗസിന്റെ നവീകരണം മാത്രമാണ്. അവിടെ ഒരു ടാങ്ക് നിര്‍മിക്കാന്‍ 5.92 ലക്ഷത്തിന്റെ ടെണ്ടര്‍ വിളിച്ചിരിക്കുകയാണ്. കര്‍ട്ടന്‍ നിര്‍മ്മിക്കാന്‍ ഏഴ് ലക്ഷം രൂപയാണ്. ഈ കര്‍ട്ടനെന്താ സ്വര്‍ണം പൂശിയതാണോ? ഉപയോഗശേഷം മ്യൂസീയത്തില്‍ വയ്ക്കുന്നത് നന്നാവുമെന്നും കെകെ രമ പറഞ്ഞു. നവകേരള സദസ്, കേരളീയമൊക്കെ നടത്തി ജനങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ കൊള്ളയടിക്കുയാണെന്നും രമ പറഞ്ഞു.

കെകെ രമ
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും അഴിമതിയും; ട്രഷറി പൂട്ടിയിട്ടതിന് തുല്യം; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com