കേരളത്തിന് അഭിമാനം; കുറ്റിപ്പുറം സ്റ്റേഷന്‍ രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്ന്

2023ലെ രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷൻകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു
കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ
കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻകേരള പൊലീസ്

തിരുവനന്തപുരം: 2023ലെ രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17,000 അപേക്ഷകളില്‍ നിന്നാണ് മികച്ച പൊലീസ് സ്‌റ്റേഷനെ തെരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍. 2023ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍, കേസ് തീര്‍പ്പാക്കല്‍, സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, കേസുകളുടെ എണ്ണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് മികച്ച സ്റ്റേഷനായി കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.

ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബഹുമതി സമ്മാനിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും അഴിമതിയും; ട്രഷറി പൂട്ടിയിട്ടതിന് തുല്യം; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com