സ്ലാബ് തകര്‍ന്ന് ആനക്കുട്ടി സെപ്റ്റിക് ടാങ്കിനുള്ളില്‍, മണിക്കൂറുകള്‍ നീണ്ട പരിശ്രമം; വലയിലാക്കി പുറത്തെത്തിച്ചു

അതിരപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു
ആനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണ നിലയിൽ
ആനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണ നിലയിൽടിവി ദൃശ്യം

തൃശൂര്‍: അതിരപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു. കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്. സംഭവത്തെതുടര്‍ന്ന് ഇതിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു.

രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്ത് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ വളരെ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍ആര്‍ടി സംഘത്തിന്റെ സഹായം തേടുകയായിരുന്നു.

അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് ആനക്കുട്ടി കുഴിയിലേക്ക് വീണത്. താഴ്ചയുള്ള കുഴിയായതിനാല്‍ തന്നെ ആനക്കുട്ടിക്ക് പുറത്തേക്ക് കടക്കാനായില്ല. ആര്‍ആര്‍ടി സംഘം കൊണ്ടുവന്ന വൃത്താകൃതിയിലുള്ള നെറ്റ് താഴേക്ക് ഇട്ടശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു. പുറത്ത് എത്തിച്ചശേഷം നെറ്റിന്റെ കെട്ടഴിച്ച് ആനക്കുട്ടിയെ തുറന്നുവിട്ടു.

ആനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണ നിലയിൽ
മാലയൂരി മടങ്ങിയത് കപട ഭക്തര്‍, വ്യാജപ്രചാരണം ശബരിമലയെ തകര്‍ക്കാനെന്ന് സംശയം : മന്ത്രി രാധാകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com