ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര: കൂലി കുറയുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

മന്ത്രി വി അബ്ദു റഹ്മാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോട് ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

ഫയല്‍ ചിത്രം
ബില്ലടച്ചിട്ടും കുടിവെള്ളം കിട്ടാതെ വീട്ടമ്മ, വാട്ടര്‍ അതോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

നേരത്തെ തന്നെ കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയെന്ന് മുസ്ലിം ലീഗ് എം പിമാര്‍ അറിയിച്ചിരുന്നു. കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും നീതിപുലര്‍ത്താനും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി വി അബ്ദുള്‍ വഹാബും ന്യൂനപക്ഷ - ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കിയിരുന്നെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com