സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി
പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്ടിവി ദൃശ്യം

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണും അമലും കല്‍പറ്റ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കേസില്‍ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. നേരത്തെ എട്ടുപേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയും ഇവരില്‍ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എസ്എഫ്‌ഐ യൂണിറ്റ് അംഗം എസ് അഭിഷേക് (23), രെഹാന്‍ ബിനോയ് (20), എസ്ഡി ആകാശ് (22), ആര്‍ഡി ശ്രീഹരി, ഡോണ്‍സ് ഡായ് (23), ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണു നേരത്തേ അറസ്റ്റിലായ ആറു പേര്‍. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്
'മരണത്തിലും മുതലെടുക്കുന്ന ചെറ്റകള്‍; വെറുതെ വിട്ടൂകൂടെ'; സിപിഎം ഫ്ലെക്സിനെതിരെ സിദ്ധാര്‍ഥിന്റെ അച്ഛന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com