സമരാ​ഗ്നി വേദിയിലെ ദേശീയ ​ഗാനം; 'എന്‍റെ തല എന്‍റെ ഫിഗർ' കാലം കഴിഞ്ഞു; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ്

സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയ സംഭവമാക്കിയെടുക്കുന്നില്ലെന്ന് വിമര്‍ശനം
ഹാരിസ് മൂതൂർ, സമരാ​ഗ്നി സമാപന സമ്മേളനത്തിൽ നിന്ന്
ഹാരിസ് മൂതൂർ, സമരാ​ഗ്നി സമാപന സമ്മേളനത്തിൽ നിന്ന്ഫെയ്സ്ബുക്ക്, ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

മലപ്പുറം: കെപിസിസി സംഘടിപ്പിച്ച സമരാ​ഗ്നിയുടെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയ ​ഗാനം തെറ്റിച്ച് ആലപിച്ചത് വിവാദമായതിന് പിന്നാലെ നേതാക്കൾക്കെതിരെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് മലപ്പുരം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ.

സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയ സംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണെന്ന് ഹാരിസ് മൂതൂർ ഫെയ്‌സ്ബുക്കിൽ കുറിച്ച് കുറിപ്പിൽ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഹാരിസ് മൂതൂർ, സമരാ​ഗ്നി സമാപന സമ്മേളനത്തിൽ നിന്ന്
സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ

അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്.

സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്.

ശ്രീനിവാസൻ പറയുന്നത് പോലെ എൻെ തല എൻെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്.

ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം.

അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കും.

പറയാതെ വയ്യ.

ഹാരിസ് മൂതൂർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com