ബിഎസ്‌സി നഴ്‌സിങ്‌; അടുത്ത അധ്യയന വർഷം മുതൽ കേരളത്തിൽ പ്രവേശന പരീക്ഷ

അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌
 അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ
അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. പ്രവേശനപരീക്ഷ നടത്തണമെന്ന്‌ ദേശീയ നഴ്‌സിങ് കൗൺസിൽ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.

കേരളം ഇതിനുള്ള നടപടികൾ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക്‌ അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയിൽനിന്ന്‌ അഭിപ്രായം സ്വീകരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളിൽ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്‌. രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷ വഴിയാണ്‌ ബിഎസ്‌സി പ്രവേശനം നടത്തുന്നത്‌.

 അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ
ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചി; പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com