ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എന്‍സിസി അംഗത്വം; നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാര്‍

നിയമനിര്‍മാണ സഭക്ക് പ്രത്യേക നിര്‍ദേശം നല്‍കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്
ഹൈക്കോടതി
ഹൈക്കോടതിഫയല്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും നാഷനല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍സിസി) അംഗത്വം ലഭിക്കുംവിധം നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നിയമനിര്‍മാണമോ ഭേദഗതിയോ കേന്ദ്ര സര്‍ക്കാരാണ് ആലോചിക്കേണ്ടത്. ഇക്കാര്യത്തില്‍ നിയമനിര്‍മാണ സഭക്ക് പ്രത്യേക നിര്‍ദേശം നല്‍കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങളോടെ ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിനി ഹിന ഹനീഫക്ക് എന്‍സിസി വനിത വിഭാഗത്തില്‍ ചേരാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് നിലപാട് ശരിവെയ്ക്കുകയായിരുന്നു ഹൈക്കോടതി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്റോള്‍ ചെയ്യത്തക്കവിധം എന്‍സിസി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എന്‍സിസി നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുരുഷനായി ജനിച്ച ഹര്‍ജിക്കാരി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് വനിതയായത്. അവരുടെ താല്‍പ്പര്യപ്രകാരം സാമൂഹികനീതി വകുപ്പ് 'ട്രാന്‍സ്‌വുമണ്‍' ഐഡന്റിറ്റി കാര്‍ഡ് നല്‍കി. കോളജ് പ്രവേശനത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടെങ്കിലും എന്‍സിസിയില്‍ പുരുഷ, വനിത വിഭാഗത്തിന് മാത്രമാണ് എന്റോള്‍മെന്റുള്ളത്. തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന ഹനീഫ ഹര്‍ജി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com