കോഴിക്കോട് ജനവാസ മേഖലയില്‍ കാട്ടുപോത്ത്, നിരീക്ഷിച്ച് വനം വകുപ്പ്

ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത്
ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത്ടെലിവിഷന്‍ ദൃശ്യം

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നു വന്നതാണെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന സ്ഥലത്താണ് കാട്ടുപോത്തിന്റെ വിഹാരം. ഇന്നലെ വൈകീട്ടു തന്നെ കാട്ടുപോത്തിനെ പ്രദേശത്ത് കണ്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ഇതിനെ റോഡിലും കണ്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയതോടെ സമീപത്തുള്ള ഒരു വീടിന്റെ വളപ്പിലാണ് പിന്നീടു കാട്ടുപോത്തിനെ കണ്ടെത്തിയത്. ആള്‍ താമസമില്ലാത്ത വീടാണിത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഈ വീടിന്റെ ഗെയ്റ്റ് അടച്ചു. നിലവില്‍ വീടിന്റെ പരിസരത്തു തന്നെ കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കാട്ടിലേക്ക് തുരത്താനുള്ള വഴികളും അധികൃതര്‍ തേടുന്നു.

ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത്
വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com