സിദ്ധാര്‍ഥന്റെ മരണം: ഡീനിനെയും ട്യൂട്ടറിനെയും സസ്‌പെന്‍ഡ് ചെയ്തു

വൈസ് ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിസിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും ട്യൂട്ടറിനെയും സസ്‌പെന്‍ഡ് ചെയ്തു
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിസിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും ട്യൂട്ടറിനെയും സസ്‌പെന്‍ഡ് ചെയ്തു ടിവി ദൃശ്യം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും ട്യൂട്ടറിനെയും സസ്‌പെന്‍ഡ് ചെയ്തു. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറുടെതാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുകയെന്നത് സര്‍വകലാശാലയുടെ ചുമതലയെന്നും വിസി പറഞ്ഞു.

കോളജ് ഡീന്‍ എംകെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥനെയുമാണ് വിസി സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാല്‍ സാധ്യമായതെല്ലാം ചെയ്‌തെന്ന മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിസി വിശദീകരണം തള്ളിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചെന്നും എംകെ നാരായണനും കാന്തനാഥനും വിസിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിസിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും ട്യൂട്ടറിനെയും സസ്‌പെന്‍ഡ് ചെയ്തു
മൂർഖനെ തോളിലിട്ട് അതിസാഹസികത; ​ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com