കാട്ടുപന്നിയെ കണ്ട് ഭയന്നോടി, കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എലിസബത്തിനെ കാണാതായത്
കാട്ടുപന്നിയെ കണ്ട് ഭയന്നോടി, കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

പത്തനംതിട്ട: കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റില്‍ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റില്‍ വീണത്. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലാണ് സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എലിസബത്തിനെ കാണാതായത്.

കാട്ടുപന്നിയെ കണ്ട് ഭയന്നോടി, കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കി കേസുകള്‍ പടരുന്നു; ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും

ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആണ് എലിസബത്തിനെ കാണാതായത്. ഇന്ന് ഉച്ചക്ക്് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടപ്പോഴാണ് കിണറ്റില്‍ വീണ വിവരം മനസിലാക്കാന്‍ കഴിഞ്ഞത്. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിയതാണ് എലിസബത്ത്. കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്നാണ് അടൂര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റില്‍ അഞ്ച് അടിയോളം വെള്ളമുണ്ട്. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് എലിസബത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com