മെട്രോ രാജന​ഗരിയിലേക്ക്; തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന്

തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും
തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം
തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി മെട്രോ സർവീസ് ഇന്ന് രാജന​ഗരിയിലേക്ക് ചൂളം വിളിച്ചെത്തും. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് ഓൺലൈനായിട്ടാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റർ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്.

തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം
എല്ലാ വാഹന ഉടമകളും നിര്‍ബന്ധമായും ചെയ്യണം; വാഹന സംബന്ധമായ ഏതൊരു സര്‍വീസിനും ഇത് ബാധകം; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്‌

ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ആദ്യ ട്രെയിൻ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവയിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com