കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന കര്‍ഷകന്‍ എബ്രഹാം
കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന കര്‍ഷകന്‍ എബ്രഹാം വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

കക്കയത്ത് കര്‍ഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു

കോഴിക്കോട്: കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് പൊലീസ്. കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടണം. അതിനു സാധിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്.

കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന കര്‍ഷകന്‍ എബ്രഹാം
പ്രണയാഭ്യര്‍ഥന നിരസിച്ചു; വിദ്യാര്‍ഥിനിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച 19 കാരന്‍ അറസ്റ്റില്‍

കക്കയത്ത് പാലാട്ടിയില്‍ എബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, 50 ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന ഏബ്രഹാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കുടുംബത്തിലാര്‍ക്കെങ്കിലും ജോലി നല്‍കാനും ശുപാര്‍ശ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം മൃഗങ്ങള്‍ വന്നാല്‍ തങ്ങള്‍തന്നെ വെടിവെച്ചുകൊല്ലുമെന്നു താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മൃഗങ്ങളെ കാട്ടില്‍ തടഞ്ഞുനിര്‍ത്താന്‍ വനം വകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്തം ജനം ഏറ്റെടുക്കമെന്നും ബിഷപ്പ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com