പിറവത്ത് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു

ഇതരസംസ്ഥാന തൊഴിലാളികള്‍ ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല.
 പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു
പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചുപ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുപേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല.

റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് വൈകീട്ട് അപകടം ഉണ്ടായത്. മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. തൊഴിലാളികളെ പുറത്തെടുത്തപ്പോഴെക്കും അവര്‍ മരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ തന്നെ വിവരം അറിഞ്ഞ് പൊലീസൂം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ഇവരെ പുറത്തെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു

 പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു
വന്യമൃ​ഗങ്ങളെ വെടിവച്ചുകൊല്ലും; മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശേരി ബിഷപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com