ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധം: ചെയര്‍മാന്‍

ആദായ നികുതി വകുപ്പിനെ ഒരു രൂപ പോലും ദേവസ്വം കബളിപ്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു
ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാന്നെന്ന് ദേവസ്വം ചെയര്‍മാന്‍
ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാന്നെന്ന് ദേവസ്വം ചെയര്‍മാന്‍ഫയല്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാന്നെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ മൂലം ഗുരുവായൂരപ്പ ഭക്തര്‍ക്ക് ഉണ്ടായ മനോവേദന ഭരണസമിതി മനസിലാക്കുന്നു. ആദായ നികുതി വകുപ്പിനെ ഒരു രൂപ പോലും ദേവസ്വം കബളിപ്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

കേരള നിയമസഭ പാസാക്കി രാഷ്ട്രപതി അംഗീകരിച്ച ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978 പ്രകാരമാണ് ദേവസ്വം പ്രവര്‍ത്തിക്കുന്നത്. ആദായ നികുതി നിയമം 10 (23BBA) പ്രകാരം ഗുരുവായൂര്‍ ദേവസ്വത്തിന്റെ എല്ലാവരുമാനങ്ങളും ആദായ നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാന്നെന്ന് ദേവസ്വം ചെയര്‍മാന്‍
കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com