'ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല'; പദ്മജയെ പ്രശംസിച്ച് ഹരീഷ് പേരടി‌

വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്
ഹരീഷ് പേരടി, പദ്മജ
ഹരീഷ് പേരടി, പദ്മജഫെയ്സ്ബുക്ക്

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനം കേരള രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ പദ്മജയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല എന്നാണ് ഹരീഷ് പേരടി കുറിച്ചത്. വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

ഹരീഷ് പേരടി, പദ്മജ
പ്രതാപന് സീറ്റില്ല; തൃശൂരില്‍ കെ മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

മാർച്ച്-8.. ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു...ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ.- ഹരീഷ് പേരടി കുറിച്ചു.

ഇന്നലെ വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പദ്മജ പറഞ്ഞു. കോൺ​ഗ്രസിൽ നിന്ന് നേരിട്ട അവ​ഗണനയെക്കുറിച്ചും ഇവർ തുറന്നു പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com