തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ രണ്ട് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീട്ടില്‍ ഇന്ന് പരിശോധന നടത്തും.
മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, സഹായി പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവരാണ് പിടിയിലായിരുന്നത്. പ്രതികളിലൊരാളായ വിഷ്ണുവിന്റെ മാതാവിനെയും സഹോദരനെയും വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിഷ്ണുവിന്റെ സുഹൃത്തായ നിതീഷ് പൂജാരിയാണ്. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടച്ചത്. വിജയനെ ഒരു വര്‍ഷമായി കാണാനില്ലായിരുന്നു.
പ്രതികളില്‍ ഒരാള്‍ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ വീടിന്റെ തറ പൊളിച്ചുനീക്കിയാകും പരിശോധന. ഇവിടെ ആഭിചാര ക്രിയകള്‍ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക