കണ്ണൂരില്‍ ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു; ചായക്കച്ചവടക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ചായക്കച്ചവടക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂരിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുന്ന ദൃശ്യം
കണ്ണൂരിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുന്ന ദൃശ്യംടെലിവിഷൻ ദൃശ്യം

കണ്ണൂര്‍: ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ചായക്കച്ചവടക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചായക്കച്ചവടക്കാരന്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് രക്ഷപ്പെട്ടത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിനും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനും ഇടയിലാണ് വീണത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിലെ ടൈലിനോട് ചേര്‍ന്നുള്ള ഇന്റര്‍ലോക്ക് പൊട്ടിയിരുന്നു. ഇത് ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്നതിനിടെ ഷറഫുദ്ദീന്‍ കാല്‍തെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറിയത് മൂലമാണ് ഷറഫുദ്ദീന് രക്ഷപ്പെടാന്‍ സാധിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ടുനിന്നവര്‍ ഞെട്ടി തരിച്ച് നില്‍ക്കുന്നതിനിടെ, മനസ്സാന്നിധ്യം നഷ്ടപ്പെടുത്താതെ, ഷറഫുദ്ദീന്‍ മുകളിലേക്ക് കയറുകയായിരുന്നു. ഉടന്‍ തന്നെ കയറിയില്ലായിരുന്നുവെങ്കില്‍ ട്രെയിനിന്റെ സ്റ്റെപ്പ് വരുന്ന ഭാഗം തട്ടുമായിരുന്നു.

കണ്ണൂരിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുന്ന ദൃശ്യം
'പേര് അജിത്, പിഎസ് സിക്ക് പഠിക്കുന്നു, അമ്മയും സഹോദരിയും പൂനെയില്‍'; വിഷ്ണു വീടു വാടകയ്‌ക്കെടുത്തത് കള്ളം പറഞ്ഞ്; കട്ടപ്പന ഇരട്ടക്കൊലയില്‍ തെളിവെടുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com