വളവുകള്‍ മൂന്ന് മാസത്തിനകം നിവര്‍ത്തും; കേരളത്തില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകൾ ഓടിക്കുമെന്ന് റെയില്‍വേ

ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ
മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ. മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മനീഷ് തപ്ലിയാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം ഭൂമി ഏറ്റെടുക്കല്‍ സമയമെടുക്കുന്ന പ്രക്രിയയാണ്. ട്രെയിനുകള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ വളവുകള്‍ നിവര്‍ത്തുക എന്നതാണ് ഞങ്ങളുടെ ആശയം. ഞങ്ങളുടെ ഡിവിഷന് കീഴിലുള്ള റെയില്‍വേ ലൈനുകളില്‍ അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണ്'- ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്, പിടിച്ചിടുന്നത് മൂലം മറ്റു ട്രെയിനുകള്‍ വൈകുന്നതായുള്ള ആരോപണങ്ങള്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മനീഷ് തപ്ലിയാല്‍. മറ്റു ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ട്രെയിനുകള്‍ക്ക് കാലതാമസമില്ലെന്നും മനീഷ് തപ്ലിയാല്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തില്‍ വലിയ ഹിറ്റാണെന്നും എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സംസ്ഥാനത്തിന് ഒന്ന് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം' പദ്ധതി അനുസരിച്ച് ഡിവിഷന് കീഴില്‍ 17 കടകള്‍ പ്രവര്‍ത്തിക്കുന്നതായും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. കൊല്ലം- തിരുപ്പതി ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കാനിരിക്കേയാണ് ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ പ്രതികരണം.

മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ചതിയന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല; സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് എസ് രാജേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com