കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; ബസിനും ട്രക്കിനും 225 രൂപ, റിട്ടേണ്‍ 335 രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്.
ഉദ്ഘാടത്തിന് മുന്‍പേ തലശേരി - മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി.
ഉദ്ഘാടത്തിന് മുന്‍പേ തലശേരി - മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി.ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍: ഉദ്ഘാടത്തിന് മുന്‍പേ തലശേരി - മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. 50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകൾക്കും ലോറിക്കും (2 ആക്സിൽ) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 8105 രൂപയ്ക്കു പ്രതിമാസ പാസും ലഭ്യമാണ്.

3 ആക്സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതൽ 6 വരെ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്ക് 5425 രൂപയും നൽകണം. 7 ആക്സിലിനു മുകളിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണു നിരക്ക്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും

ജില്ലയിൽ റജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണു നിരക്ക്,

ബൈപ്പാസിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീണ്ട 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റര്‍ വീതിയും 18.6 കിലോമീറ്റര്‍ നീളവുമുള്ള ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഒരു ഓവര്‍ ബ്രിഡ്ജ്, ഒരു റെയില്‍വേ ഓവര്‍ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.

ഉദ്ഘാടത്തിന് മുന്‍പേ തലശേരി - മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി.
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം; തലശ്ശേരി - മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com