വിന്‍സന്റ് പുളിക്കലിന് തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരം

മികച്ച ഫോട്ടോഗ്രാഫറിനുള്ള പുരസ്‌കാരമാണ് വിന്‍സന്റ് പുളിക്കലിന് ലഭിച്ചത്
വിന്‍സന്റ് പുളിക്കല്‍  ( ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
വിന്‍സന്റ് പുളിക്കല്‍ ( ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഫോട്ടോഗ്രാഫര്‍ വിന്‍സന്റ് പുളിക്കലിന് തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരം. മികച്ച ഫോട്ടോഗ്രാഫറിനുള്ള പുരസ്‌കാരമാണ് വിന്‍സന്റ് പുളിക്കലിന് ലഭിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിക്കുറിശ്ശി ഫൗണ്ടേഷന്‍ പതിനാറാമത് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്.

മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് കേരള കൗമുദി അസ്സോസിയേറ്റ് എഡിറ്റര്‍ വി എസ് രാജേഷിന് ലഭിച്ചു. മികച്ച റിപ്പോര്‍ട്ടര്‍ - മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എ വി രാജേഷ്, മികച്ച ഫീച്ചര്‍ - ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ആര്‍ ഹേമലത , മികച്ച സാമൂഹ്യ സുരക്ഷാ റിപ്പോര്‍ട്ട് - സുപ്രഭാതം കൊച്ചി യൂണിറ്റിലെ സുനി അല്‍ഹാദി, മികച്ച ചലിച്ചിത്ര റിപ്പോര്‍ട്ട് - വെള്ളിനക്ഷത്രത്തിലെ ജി വി അരുണ്‍കുമാര്‍ എന്നിവരാണ് അവാർഡ് നേടിയ മറ്റു മാധ്യമപ്രവർത്തകർ. ദൃശ്യ , ഓണ്‍ലൈന്‍ മാധ്യമരംഗത്തെ വിവിധ മേഖലകളിലെ മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ച സാമൂഹ്യ ക്ഷേമ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് മംഗളം റിപ്പോര്‍ട്ടര്‍ അയ്യൂബ് ഖാനെ തെരഞ്ഞെടുത്തു. 'ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫീസുകള്‍' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് അയ്യങ്കാളി ഹാളില്‍ (വിജെറ്റി ഹാള്‍ ) സംഘടിപ്പിക്കുന്ന തിക്കുറിശ്ശി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിന്‍സന്റ് പുളിക്കല്‍  ( ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
മുളവുകാട്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍...,വാട്ടര്‍ മെട്രോ കൂടുതല്‍ മേഖലകളിലേക്ക്; പുതിയ രണ്ടു റൂട്ടുകൾ, ഉദ്ഘാടനം വ്യാഴാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com