കാത്തിരിക്കുന്ന കണ്ണുകള്‍ നനയാതിരിക്കട്ടെ!; എന്താണ് ഡാസ്ലിങ് ഓഫ് ലൈറ്റ്?, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഉയര്‍ന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മോട്ടോർ വാഹനവകുപ്പ്
നിയമവിരുദ്ധമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹം
നിയമവിരുദ്ധമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹംഫയല്‍

കൊച്ചി: രാത്രി യാത്രകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകള്‍ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ ഡ്രൈവറുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്. ചില സമയങ്ങളില്‍ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ഇതുമൂലം വലിയ അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉയര്‍ന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മോട്ടോർ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

രാത്രി യാത്രകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകള്‍ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ?

ഇത്തരത്തില്‍ ഡ്രൈവറുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്.

ചില സമയങ്ങളില്‍ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും തന്മൂലം വലിയ അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉയര്‍ന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടില്‍ ആക്കരുത്.

''കാത്തിരിക്കുന്ന കണ്ണുകള്‍ നനയാതിരിക്കട്ടെ !''

നിയമവിരുദ്ധമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹം
സിഎഎ ചട്ടം റദ്ദാക്കണം: നിയമ പോരാട്ടത്തിന് സര്‍ക്കാര്‍; മന്ത്രിസഭായോഗത്തില്‍ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com