രാഹുലിന്റേത് അഹങ്കാര സ്വരം, മോശമായിപ്പോയി; പദ്മജയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പാര്‍ട്ടി വിമര്‍ശനം

'ലീഡറുടെ പേര് ഉപയോഗിച്ചതു ശരിയായില്ല'
രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ സമകാലിക മലയാളം

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. പദ്മജയ്‌ക്കെതിരെ രാഹുല്‍ നടത്തിയതു മോശം പരാമര്‍ശമെന്നു ശൂരനാട് രാജശേഖരന്‍ യോഗത്തില്‍ പറഞ്ഞു.

ലീഡറുടെ പേര് ഉപയോഗിച്ചതു ശരിയായില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയെന്ന് വി ഡി സതീശന്‍ മറുപടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍
ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശമാണ് വിവാദമായത്. കരുണാകരന്റെ മകള്‍ എന്നു പറഞ്ഞു പദ്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പദ്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി തടയും. ബയോളജിക്കലി കരുണാകരന്‍ പദ്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങളുണ്ടാക്കി. വിവിധ കോണുകളില്‍ നിന്ന് രാഹുലിനെതിരെ പ്രതിഷേധമുയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com