'നാട്ടിലെത്തിയാല്‍ ഞാന്‍ മരിച്ചുകളയും'; ക്രിക്കറ്റ് ബാറ്റുകൊണ്ടും ഹോക്കി സ്റ്റിക്ക് കൊണ്ടും ക്രൂരമായി തല്ലി; ഷാജിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷി

എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് അധ്യാപകന്‍ ജോമെറ്റ് മൈക്കിള്‍ പറഞ്ഞു.
ജീവനൊടുക്കിയ മാര്‍ഗം കളി അധ്യാപകനും കലോത്സവത്തിലെ വിധി കര്‍ത്താവുമായ ഷാജിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുന്നതിന് ദൃക്‌സാക്ഷികളാണെന്ന് നൃത്ത അധ്യാപകര്‍ പറഞ്ഞു
ജീവനൊടുക്കിയ മാര്‍ഗം കളി അധ്യാപകനും കലോത്സവത്തിലെ വിധി കര്‍ത്താവുമായ ഷാജിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുന്നതിന് ദൃക്‌സാക്ഷികളാണെന്ന് നൃത്ത അധ്യാപകര്‍ പറഞ്ഞു

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ കോഴ വിവാദത്തില്‍ എസ്എഫ്‌ഐക്കെതിരെ ഗുരുതുര ആരോപണം. ജീവനൊടുക്കിയ മാര്‍ഗം കളി അധ്യാപകനും കലോത്സവത്തിലെ വിധി കര്‍ത്താവുമായ ഷാജിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുന്നതിന് ദൃക്‌സാക്ഷികളാണെന്ന് നൃത്ത അധ്യാപകര്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് അധ്യാപകന്‍ ജോമെറ്റ് മൈക്കിള്‍ പറഞ്ഞു.

സെനറ്റ് ഹാളില്‍ വച്ച് വിധി കര്‍ത്താക്കളെ മണിക്കൂറുകളോളം നേരം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതായും നൃത്ത അധ്യാപകര്‍ ആരോപിച്ചു. അഞ്ജു കൃഷ്ണ, അക്ഷയ്, നന്ദന്‍ എന്നിവരെ കൂടാതെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഷാജിയെ മര്‍ദിച്ചത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിനിടെ നാട്ടിലെത്തിയാല്‍ താന്‍ മരിച്ചുകളയുമെന്ന് ഷാജി എസ്എഫ്‌ഐക്കാരോട് വിളിച്ചുപറയുകയും ചെയ്തായി ജോമറ്റ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിധി കര്‍ത്തവായ അധ്യാപകന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റും ആരോപിച്ചു. ഷാജിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.

അതേസമയം, വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പറഞ്ഞു. മാര്‍ഗംകളി മത്സരം കഴിഞ്ഞ ഉടനെ തന്നെ പല മത്സരാര്‍ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികര്‍ത്താക്കളില്‍ ചിലര്‍ ചില കോളജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി. പിന്നീട് ലഭിച്ച വിവരങ്ങള്‍ വിജിലന്‍സിനെ അറിയിക്കുക മാത്രമാണ് സര്‍വകലാശാലാ ഭാരവാഹികള്‍ ചെയ്തതെന്നും ആര്‍ഷോ പറഞ്ഞു.

തുടര്‍ന്നാണ് അന്വേഷണമുണ്ടായത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്‌ഐ പറഞ്ഞിട്ടില്ല. നിയമപരമായി ചെയ്യേണ്ടതേ എസ്എഫ്‌ഐ ചെയ്തിട്ടുള്ളൂ. പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങളാണ് കോഴ ആരോപണം ഉയര്‍ത്തി ചര്‍ച്ചകള്‍ നടത്തിയതെന്നും ആര്‍ഷോ കുറ്റപ്പെടുത്തി.

ജീവനൊടുക്കിയ മാര്‍ഗം കളി അധ്യാപകനും കലോത്സവത്തിലെ വിധി കര്‍ത്താവുമായ ഷാജിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുന്നതിന് ദൃക്‌സാക്ഷികളാണെന്ന് നൃത്ത അധ്യാപകര്‍ പറഞ്ഞു
കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com