'വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും'- എതിർപ്പുമായി മുസ്ലിം ലീ​ഗ്

തമിഴ്നാട്ടില്‍ ഏപ്രില്‍ 19നാണ്. ഈ തീയതിയും വെള്ളിയാഴ്ചയാണ്
പിഎംഎ സലാം
പിഎംഎ സലാംചിത്രം: ഇ ​ഗോകുൽ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീ​ഗ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് സംസ്ഥാനത്തു വോട്ടെടുപ്പ്. ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ് തീരുമാനമെന്നു ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച പള്ളികളിൽ ജുമ നിസ്കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ഉ​ദ്യോ​ഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് ഇത് പ്രയാസകരമായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പിഎംഎ സലാം അറിയിച്ചു. കമ്മീഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.

പിഎംഎ സലാം
കടം വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; അയൽവാസിയുടെ കടയുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി വീട്ടമ്മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com