'ജാസി ഗിഫ്റ്റിനൊപ്പം; പ്രിൻസിപ്പലിന്റെ നടപടി അപക്വം, തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം': സജി ചെറിയാൻ

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്
സജി ചെറിയാൻ
സജി ചെറിയാൻഫെയ്സ്ബുക്ക്

​ഗായകനും സം​ഗീതസംവിധായകനുമായ ജാസി ​ഗിഫ്റ്റിനെ കോളജ് പരിപാടിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ് എന്നാണ് സജി ചെറിയാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കുറിച്ചത്.

സജി ചെറിയാൻ
'ക്ഷണിച്ചു വരുത്തി അപമാനിക്കരുത്'- ജാസി ​ഗിഫ്റ്റിന്‍റെ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തി മന്ത്രി ബിന്ദു

മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.- സജി ചെറിയാൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോളജ് ഡേ ആഘോഷത്തിന് വിളിച്ചുവരുത്തിയാണ് ​ഗായകന് ആധിക്ഷേപിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായത്. മറ്റൊരു ​ഗായകനെ പാട്ടു പാടാൻ എത്തിയതാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്. സ്റ്റേജിൽ എത്തിയ പ്രിൻസിപ്പൽ ജാസി ​ഗിഫ്റ്റിന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങുകയായിരുന്നു. സംഭവം വലിയ ചർച്ചയായതോടെ നിരവധി പേരാണ് ജാസി ​ഗിഫ്റ്റിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com