'രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അതിക്രമങ്ങൾ വ‌ർധിച്ചു'; ലത്തീന്‍ പള്ളികളില്‍ സര്‍ക്കുലര്‍, വെള്ളിയാഴ്ച പ്രാര്‍ത്ഥനാ ദിനം

വരുന്ന വെള്ളിയാഴ്ച ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം
തിരുവനന്തപുരം ലത്തീൻ അതിരൂപത
തിരുവനന്തപുരം ലത്തീൻ അതിരൂപതടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തുവെന്ന് വിമർശിച്ച് ലത്തീൻ അതിരൂപതയുടെ സർക്കുലർ. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. സർക്കുലർ പള്ളികളിൽ വായിച്ചു.

വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന ദിനം ആചരിക്കാൻ സർക്കുലർ ആഹ്വാനം ചെയ്യുന്നു. മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തുവെന്നും കുറ്റപ്പെടുത്തുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ലത്തീൻ അതിരൂപത
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ചൊവ്വാഴ്ച പാലക്കാട് റോഡ് ഷോ

മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com