നിരത്തുകള്‍ കീഴടക്കാന്‍ മലയാളിയുടെ ഇലക്ട്രിക് വാഹനം; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മലാവി

ബ്രിജേഷിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയായ ആക്സിയോണ്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്
നിരത്തുകള്‍ കീഴടക്കാന്‍ മലയാളിയുടെ ഇലക്ട്രിക് വാഹനം; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മലാവി
നിരത്തുകള്‍ കീഴടക്കാന്‍ മലയാളിയുടെ ഇലക്ട്രിക് വാഹനം; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മലാവിഎക്‌സ്പ്രസ് ഫോട്ടോ

കോഴിക്കോട്: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ അതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. മലാവിയില്‍ പരിസ്ഥിതി സൗഹൃദ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും എത്തിക്കാന്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത് യുവസംരഭകനും കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ബ്രിജേഷ് ബാലകൃഷ്ണനാണ്. ബ്രിജേഷിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയായ ആക്സിയോണ്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും മികച്ച ഗതാഗത മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് മലാവി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആക്സിയോണ്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അത്യാധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദമെന്നനിലയിലും ഇ-വാഹന വ്യവസായത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ഓട്ടോമൊബൈല്‍ വ്യവസായത്തിലെ തന്റെ അനുഭവപരിചയം ഉപയോഗിച്ച് 2017-ല്‍ സുഹൃത്തുക്കളോടൊപ്പം നടത്തിയ പരീക്ഷണമാണ് ഇ-വാഹനങ്ങള്‍ നിര്‍മ്മാണ രംഗത്തേക്ക് ബ്രിജേഷിനെ എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരത്തുകള്‍ കീഴടക്കാന്‍ മലയാളിയുടെ ഇലക്ട്രിക് വാഹനം; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മലാവി
ജൂലൈ മുതല്‍ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ

''കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുക, സാങ്കേതികവിദ്യയും സുസ്ഥിരതയും ഉപയോഗിച്ച് വായുവിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. പുതുമ, ഗുണമേന്മ, ഉപഭോക്തൃ സംതൃപ്തിയോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഞങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്, ''ബ്രിജേഷ് ബാലകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയോണിന്റെ നിര്‍മ്മാണ യൂണിറ്റ് കോയമ്പത്തൂരിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം ഇ-വാഹനങ്ങള്‍ കമ്പനി ഇതിനകം വിറ്റഴിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com