വ്യാജ രേഖകള്‍ നല്‍കി വാങ്ങിയത് 21 ലക്ഷം സിം കാര്‍ഡുകള്‍, രാജ്യവ്യാപക പരിശോധന; നടപടി ശക്തമാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം

രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്
114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് പരിശോധിച്ചത്
114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് പരിശോധിച്ചത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. രാജ്യമൊട്ടാകെ നടത്തിയ പരിശോധനയിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തല്‍.

സംശയാസ്പദമായ വരിക്കാരുടെ വിശദാംശങ്ങള്‍ എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കൈമാറി. സിം കാര്‍ഡ് ലഭിക്കുന്നതിന് ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ കമ്പനികള്‍ പുനഃപരിശോധന നടത്തണം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡുകള്‍ തരപ്പെടുത്തിയത് എന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ റദ്ദാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. വിവിധ ടെലികോം കമ്പനികളുടെ സിംകാര്‍ഡുകള്‍ തരപ്പെടുത്താന്‍ 21ലക്ഷം വരിക്കാര്‍ വ്യാജ തിരിച്ചറിയല്‍ രേഖകളാണ് സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തല്‍.

114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് പരിശോധിച്ചത്
102 ലോക്‌സഭാ സീറ്റുകള്‍ ഏപ്രില്‍ 19ന് വിധിയെഴുതും; ആദ്യ ഘട്ട വിജ്ഞാപനം ഇറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com