'രാജി വയ്ക്കാതെ സ്ഥാനാര്‍ഥിയാവുന്നതു തടയണം'; പിഴ ഈടാക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി പിന്‍വലിച്ചു

ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നു ഡിവിഷന്‍ ബെഞ്ച്
ഹൈക്കോടതി
ഹൈക്കോടതിഫയല്‍

കൊച്ചി: നിയമ നിര്‍മാണസഭാംഗങ്ങള്‍ അംഗത്വം രാജിവെയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. 25,000 രൂപ പിഴയടക്കേണ്ടി വരുമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് അഡ്വ. ബി എ ആളൂര്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചത്.

ഹൈക്കോടതി
നന്മയുടെ സന്ദേശവുമായി നാട്ടുകാര്‍, ദേശീയപാതയില്‍ പറന്നുനടന്ന അഞ്ഞൂറിന്റെ നോട്ടുകള്‍ തിരികെ നല്‍കി; അഷ്‌റഫിന് മടക്കിക്കിട്ടിയത് 30,500 രൂപ

ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിയമസഭാ സാമാജികരും രാജ്യസഭാ സിറ്റിങ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ തല്‍സ്ഥാനങ്ങള്‍ രാജി വയ്ക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

കേരളത്തില്‍ മാത്രം കേന്ദ്ര സഹമന്ത്രി ഉള്‍പ്പടെ ഏഴ് പേര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കവരുന്നതാണ് ഈ രീതിയെന്നും ഹര്‍ജിക്കാരനായ കെ ഒ ജോണി വാദിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ലോക്സഭ തെഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഏഴ് പേരാണ് മത്സരിക്കുന്നത്. ഒരു വോട്ടര്‍ എന്ന നിലയിലും നികുതി ദായകനെന്ന നിലയിലും തന്റെയും സഹ പൗരന്‍മാരുടേയും അവകാശങ്ങളെ കവര്‍ന്നെടുക്കലാണ് എന്ന് ജോണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com