കാലിക്കറ്റ് വിസിയായി ഡോ. ജയരാജിന് തുടരാം, ഗവര്‍ണറുടെ നടപടിക്കു ഹൈക്കോടതി സ്‌റ്റേ; കാലടി വിസി പുറത്ത്

കാലടി വിസി യെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെട്ടില്ല
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം കെ ജയരാജിന് തുടരാമെന്ന് ഹൈക്കോടതി. വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം കാലടി സര്‍വകലാശാല വിസി യെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെട്ടില്ല.

വിസി സ്ഥാനം ഒഴിയണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്താണ് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കാലിക്കറ്റ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയത്, യുജിസി ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ് ചാന്‍സലര്‍ ഡോ. ജയരാജിന്റെ നിയമനം അസാധുവാക്കി ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല വിസി നിയമനത്തില്‍, ഡോ. എം വി നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്.

കേരള ഹൈക്കോടതി
'കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!!'; നിങ്ങൾ എഴുതി ചേർത്തത് പുതുചരിത്രം

തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും, ഏറ്റവും യോഗ്യനായ വ്യക്തി എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി തന്റെ പേര് മാത്രം ശുപാര്‍ശ ചെയ്തതെന്നും ഡോ. എംവി നാരായണന്‍ വാദിച്ചു. അതില്‍ ചട്ടലംഘനമില്ലെന്നാണ് കാലടി വിസി വാദിച്ചത്. എന്നാല്‍ കാലടി വിസിയുടെ നിയമനം റദ്ദാക്കിയ ചാന്‍സലറുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com