'ആ ഷെയര്‍ എനിക്ക് തരേണ്ടതാണ്, തന്നാല്‍ പാവങ്ങള്‍ക്ക് കൊടുക്കും'

എന്‍ഡിഎയില്‍ അംഗമായ ജെഡിഎസിനെ പുറത്താക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു
വിഡി സതീശന്റെ വാർത്താസമ്മേളനം
വിഡി സതീശന്റെ വാർത്താസമ്മേളനം ഫെയ്സ്ബുക്ക്

കണ്ണൂര്‍: വൈദേകം റിസോര്‍ട്ടില്‍ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് ഇപി ജയരാജന്‍ ഒടുവില്‍ സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നേതാവ് ഇപി ജയരാജനും ബിജെപി നേതാവും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. എനിക്കോ ഭാര്യയ്‌ക്കോ അത്തരത്തില്‍ ഷെയര്‍ ഉണ്ടെങ്കില്‍ വിഡി സതീശന് വിട്ടുനല്‍കാമെന്നാണ് ജയരാജന്‍ പറഞ്ഞത്.

ഇന്നലെ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് ഇപി ജയരാജന്‍ സമ്മതിച്ചവെന്ന് വിഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു. നേരത്തെ പറഞ്ഞത് അനുസരിച്ച് ആ ഷെയര്‍ എനിക്ക് തരണ്ടതാണ്, ഞാന്‍ നിഷേധിച്ചെങ്കിലും. എനിക്ക് തരേണ്ടതല്ലേ. ഞാന്‍ വേണ്ടെന്ന് പറഞ്ഞത് എന്റെ മര്യാദ. തന്നാല്‍ അത് നാട്ടിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്‌തേനെ. അല്ലാതെ വീട്ടില്‍ കൊണ്ടുപോകുകയൊന്നുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയില്‍ അംഗമായ ജെഡിഎസിനെ കേരളത്തിലെ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കാനും മന്ത്രി കൃഷ്ണന്‍കുട്ടിയോട് രാജി ആവശ്യപ്പെടാനും മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടാണ് എന്‍ഡിഎ സഖ്യകക്ഷിയെ കേരളത്തില്‍ എല്‍ഡിഎഫില്‍ നിലനിര്‍ത്തുന്നത്. എന്നിട്ടാണ് വര്‍ഗീയതക്കെതിരെ സിപിഎം വാചാലമാകുന്നത്.

കെജരിവാളിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തുമ്പോള്‍ നിശബ്ദരാകുകയാണ്. സ്വര്‍ണക്കള്ളക്കടത്ത്, മാസപ്പടി കേസ്, കരുവന്നൂര്‍ കേസ്, ലൈഫ് മിഷന്‍ കേസുകളെല്ലാം എവിടെപ്പോയി. കേരളത്തില്‍ വളരെ മൃദുസമീപനമാണ് കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയന്‍ സര്‍ക്കാരിനോട് കാണിക്കുന്നത്. ഇത് കേരളത്തിലെ സിപിഎമ്മിന്റെയും പിണറായി വിജയന്റെയും സംഘപരിവാര്‍ ബാന്ധവത്തിന്റെ പ്രതിഫലനമാണ് കാണിക്കുന്നത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്.

ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടം അഴിഞ്ഞാടുന്നതാണ് ഇപ്പോള്‍ കാണുന്നത്. 400 സീറ്റ് ഉറപ്പായും കിട്ടും എന്നു പറയുന്ന മോദി ഭരണകൂടം എത്ര വെപ്രാളത്തിലാണ് എന്നു വ്യക്തമാക്കുന്നതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്. ഇന്ത്യ മുന്നണിയുടെ മുന്നേറ്റം വലിയ വെപ്രാളവും അനിശ്ചിതത്വവുമാണ് സംഘപരിവാര്‍ ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തണം, ഇന്ത്യ മുന്നണിയെ തകര്‍ക്കണം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് വിചിത്രമായ നടപടിയാണ്.

വിഡി സതീശന്റെ വാർത്താസമ്മേളനം
'നിനക്ക് പറ്റിയതല്ല ഇത്'; അന്നും സത്യഭാമ അവഹേളിച്ചു, കറുപ്പിനോടുള്ള വെറുപ്പ് അവര്‍ക്ക് ആദ്യമായല്ലെന്ന് രാമകൃഷ്ണന്‍

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍്ഗരസിന്റെ ഫണ്ട് മുഴുവന്‍ മരവിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ കയ്യും കാലും കെട്ടിയിടുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം മറുവശത്ത് ബോണ്ടു വഴി അവിഹിതമായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് കോടാനുകോടി രൂപ അഴിമതി നടത്തി ബിജെപി പിരിച്ചെടുക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളെ ഇഡിയും സിബിഐയെയും കൊണ്ട് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി അവരില്‍ നിന്നും അഞ്ഞൂറും ആയിരവും കോടി രൂപ ബോണ്ടായി വാങ്ങിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ തന്നെ ബിജെപി ദുഷിപ്പിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com