ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു, കൊമ്പുകോര്‍ത്ത് കൊമ്പന്‍മാര്‍; കണ്ടുനിന്നവര്‍ ചിതറിയോടി, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- വീഡിയോ

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു
ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനകൾ തമ്മിൽ കൊമ്പുകോർത്തപ്പോൾ
ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനകൾ തമ്മിൽ കൊമ്പുകോർത്തപ്പോൾ

തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്‌ക്വാഡ് എത്തി തളച്ചു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 10.30ഓടേയാണ് സംഭവം.ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെ ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്കുതിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ മൂന്നുതവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് മറ്റൊരാനയുമായി കൊമ്പുകോര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനകള്‍ പരസ്പരം പോരടിച്ച ശേഷം ഓടി. ഇത് കണ്ട് പരിഭ്രാന്തരായി കണ്ടുനിന്നവര്‍ ചിതറിയോടി. ഭയന്നോടിയ നിരവധി പേര്‍ക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന പാപ്പാന്മാര്‍ ആനകളെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനകൾ തമ്മിൽ കൊമ്പുകോർത്തപ്പോൾ
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com