ജസ്‌ന തിരോധാനക്കേസ്: സിബിഐ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍

സിബിഐ വിശദീകരണം നിര്‍ണായകം
ജെസ്ന
ജെസ്ന ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹര്‍ജിയില്‍ സിബിഐ നല്‍കുന്ന വിശദീകരണം നിര്‍ണായകമാകും. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. ജസ്‌നയെ കാണാതായ സ്ഥലത്തെക്കുറിച്ചോ, ജസ്‌നയുടെ സുഹൃത്തിനെക്കുറിച്ചോ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

ജെസ്ന
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി രാജി വെച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ പറയുന്നത്. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്കോ, മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്‌ന മരിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും സിബിഐ സമര്‍പ്പിച്ച ക്ലോസിങ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. കോടതി സിബിഐക്ക് അനുവദിച്ച രണ്ടാഴ്ച സമയപരിധിയും ഇന്ന് അവസാനിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com