കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി ഭരണസമിതി

2024 മുതല്‍ ലിംഗഭേദമില്ലാതെ അഡ്മിഷന്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം.
കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി.
കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി. ഫയല്‍

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. 2024 മുതല്‍ ലിംഗഭേദമില്ലാതെ അഡ്മിഷന്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം.

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കലാമണ്ഡലം ഭരണസമതിയുടെ തീരുമാനം. ഭരണസമിതിയുടെ തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് കലാമണ്ഡലം വിസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ കലാമണ്ഡലത്തില്‍ കഥകളി പഠനം ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു. പിന്നീട് പെണ്‍കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കിയിരുന്നു. മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരം നല്‍കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാലമണ്ഡലം ക്ഷേമാവതി ഉള്‍പ്പടെയുള്ള പ്രമുഖ അധ്യാപകര്‍ പറഞ്ഞു.

കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി.
മാസപ്പടി കേസില്‍ ഇഡി അന്വേഷണം; എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com