പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ 'ബംഗാളി ദീദി'യുടെ ഹെറോയിന്‍ വില്‍പ്പന, രഹസ്യ ഓപ്പറേഷനില്‍ യുവതി പിടിയില്‍

16.638 ഗ്രാം ഹെറോയിന്‍ ഇവരുടെ പക്കല്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തു
സുലേഖ ബീവി
സുലേഖ ബീവിഫെയ്സ്ബുക്ക്

കൊച്ചി: പെരുമ്പാവൂരില്‍ ഹെറോയിനുമായി ബംഗാളി സ്വദേശിയായ സ്ത്രീ പിടിയില്‍. പെരുമ്പാവൂര്‍ കണ്ടം തറ ഭാഗത്ത് എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയായ സുലേഖ ബീവി എന്ന സ്ത്രീ പിടിയിലായത്. 16.638 ഗ്രാം ഹെറോയിന്‍ ഇവരുടെ പക്കല്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തു.

സുലേഖ ബീവി
'ഇതൊക്കെ വടക്കേ ഇന്ത്യയില്‍ നടക്കും, ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ?' ഇഡി സമന്‍സില്‍ പ്രതികരിച്ച് തോമസ് ഐസക്ക്

36 വയസ്സുള്ള ബംഗാളി ദീദി എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍ നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നു. കണ്ടം തറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തിവന്നിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com