10 കോടിയുടെ ബമ്പര്‍ ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഭാഗ്യദേവതയുടെ കടാക്ഷവുമായി ഓട്ടോഡ്രൈവര്‍ നാസര്‍

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ടഅ 177547 എന്ന ടിക്കറ്റിനാണ്
നാസര്‍
നാസര്‍സമകാലിക മലയാളം

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന്. 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. കാര്‍ത്തികപുരം ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ടഅ 177547 എന്ന ടിക്കറ്റിനാണ്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്.

കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസര്‍ ഇന്നലെ രാത്രിയോടെയാണ് ടിക്കറ്റ് എടുത്തത്.

നാസര്‍
കാസര്‍കോട് പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി രൂപ കവര്‍ന്നു; അന്വേഷണം

അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളില്‍ 33.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നര ലക്ഷം ടിക്കറ്റുകള്‍ അധികമാണ് ഇക്കുറി വിറ്റുപോയത്. ടിക്കറ്റ് വില 250 രൂപ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം സമ്മാനമായി 12 കോടി രൂപ നല്‍കുന്ന വിഷു ബംപര്‍ ടിക്കറ്റ് നാളെ പുറത്തിറക്കും. മേയ് 29നു നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 6 പേര്‍ക്കും നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com